Kerala
കൊച്ചി: കോർപറേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിശപ്പുരഹിത പദ്ധതിയായ സമൃദ്ധിക്ക് പൂര്‍ണ പിന്തുണയുമായി മേയര്‍ വി.കെ. മിനിമോള്‍. 20 രൂപയ്ക്ക് ഭക്ഷണം നല്കുന്ന ജനകീയ ഭക്ഷണശാല രാജ്യത്തിന് മാതൃകയാണ്.
കോർപറേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്കുണ്ടാകുമെന്നും മേയർ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ ഈ പദ്ധതിക്ക് അന്നത്തെ പ്രതിപക്ഷമായിരുന്ന യുഡിഎഫ് എതിരായിരുന്നു. പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച നേതാക്കളില്‍ ഒരാളായിരുന്നു വി.കെ. മിനിമോള്‍.
കോര്‍പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും കോര്പറേഷന് വാടക പോലും കിട്ടുന്നില്ല എന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. അതേസമയം 10 രൂപയ്ക്ക് ഊണ് നൽകുന്ന പദ്ധതിയായിട്ടാണ് ഇത് ആരംഭിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തരംഗമായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണയുമായി കോൺഗ്രസ്. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കുഞ്ഞബ്ദുള്ളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. നിയമ പോരാട്ടത്തിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു. കേരളം ഒട്ടാകെയിന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശിൽപി ജി.പി. കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു.
അത്രയേറെ ആകർഷിച്ച വരികൾക്ക് മനസിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാൽ സമൂഹമാധ്യമത്തിൽക്കുറിച്ചു.